കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ എന്ന പേരിൽ നടക്കും. 2026 ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ......
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സി.വി. മുഹമ്മദലി (70) ദോഹയിൽ നിര്യാതനായി.......
തിരുവനന്തപുരം; പാസ്പോർട്ട് കാലാവധി കഴിഞ്ഞ പല ഹാജിമാരുടേയും പാസ്പോർട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ തീയതി ഓഗസ്റ്റ് 15 വരെയെങ്കിലും നീട്ടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു.
പാസ്പോർട്ട് കാലാവധി തീർന്നവരുടെ പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടി സംസ്ഥാനം നേരത്തെ കേന്ദ്ര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ......
പി എൻ പണിക്കർ ദേശീയ വായനാദിനമാസാഘോഷം, വായിച്ചു വളരുക ക്വിസ്, ചിത്രരചന മൽസരം എന്നിവ മുൻ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി യായിരുന്ന ടി കെ എ നായർ തിരുവനന്തപുരം കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ......
മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ബുദ്ധിമുട്ട് നേരിടാം. മനസ്സിലുള്ള ആഗ്രഹങ്ങൾ വൈകാനും ശത്രുക്കളുടെ ഇടപെടൽ അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പിന്റേയും സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റേയും ആഭിമുഖ്യത്തിൽ "മത്സ്യശേഖര വിലയിരുത്തലും ആവാസവ്യവസ്ഥാ മോഡലിങ്ങും" വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അധ്യാപകനായ ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പിലെ ഗവേഷണ പദ്ധതിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) നടപ്പാക്കുന്ന വൈസ് കിരൺ (WISE KIRAN) പദ്ധതിയുടെ ഭാഗമായി 20.48 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. മൂന്ന് വർഷത്തേക്കാണ് പദ്ധതിക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.
"Vibration Isolation of Marine Power Systems Using Composite Honeycomb and Auxetic Metamaterials" എന്ന ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി ഗവേഷക ജസ്ന പി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷൻ ആന്റ് ഗൈഡന്‍സ് ബ്യൂറോ-മോഡല്‍ കരിയർ സെന്ററിന്റെയും സതേൺ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പുർപ്പോസ് സൊസൈറ്റി ലിമിറ്റഡിന്റെയും (Southern Multi State Co-operative Credit and Multi Purpose Society Ltd) സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 20 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പുർപ്പോസ് സൊസൈറ്റി ലിമിറ്റഡിന്റെ ഓഫീസില്‍ വെച്ച് സേൽസ് ഓഫീസർ, സേൽസ് മാനേജർ, ബിസിനസ് മാനേജർ, സീനിയർ ബിസിനസ് മാനേജർ, ഏരിയ മാനേജർ എന്നീ പോസ്റ്റുകളിലക്കുള്ള 45 ഓളം ഒഴിവുകളിലേക്കായി തൊഴില്‍മേള നടത്തുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള ബിരുദധാരികള്‍ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് രജിസ്ട്രേഷന് ഉറപ്പുവരുത്തേണ്ടതാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 263 പേര് അറസ്റ്റിലായി, 247 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 114 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച് കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 124 കേസുകളും കോട്പ (COT PA) പ്രകാരം 164 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 523.413 ഗ്രാം എം.ഡി.എം.എയും 20.284 കി.ഗ്രാം കഞ്ചാവും 8.75 ഗ്രാം ഹാഷിഷ് ഓയിലും 2.4 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 7115 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......